RSS

ഇശ്ഖിന്‍റെ തീരം
                        റഫീഖ് നെടുവള്ളി കൊളത്തൂര്‍.

നൂറ്റാണ്ട് പതിനാലു കഴിഞ്ഞു.
റബീഇന്‍റെ പകലിരവുകളില്‍ 
ഇശ്ഖിന്റെ സ്നേഹ മുദ്രണം 
പതിഞ്ഞിട്ടുണ്ട്;പാന്ഥരായി 
വരുന്നവര്കാശ്വാസമാരുളാന്‍...
ജഗത്തില്‍ ഇരുള്‍ മൂടിയ ഭൂതകാലം 
'ഡാര്‍ക്കേജി'ന്‍റെ ഒഴുക്കിലലിഞ്ഞ സന്നിഗ്ദത 
അസമത്വങ്ങള്‍ അരികു പറ്റിയ
 സന്ധ്യാര്‍ക്കന്റെ വിളറിച്ചുവന്ന 
മസാല മേഘങ്ങള്‍‍. കാത്തിരിപ്പിന്റെ
മിഴാവ് മുഴക്കുന്ന 
നിത്യ വിളംബര ദു:ഖമായി.
ഡ്രൈഡേ യുടെ കിരുകിരുപ്പില്‍ 
വേവുന്ന ഈച്ചകള്‍ 
മുന്തിരി വള്ളിയില്‍  അഭയം 
തേടിപ്പോയ ഗീതകം 
പെണ്ണും പോരാട്ടവും 
തഥാഗതനുള്ള ഭിക്ഷയായി 
നല്‍കിയപ്പോള്‍,തീരുന്നു 
ഒരു ജനതയുടെ ആത്മാവിഷ്കാരം.
ദീസലമിന്റെ അതിര്‍ത്തിയില്‍ ചൂഴ്ന്ന്‍ നിന്ന ചുഴലി 
ആര്‍ദ്രതയുടെ കയ്യൊപ്പ് ചാര്‍ത്തിയത് മുതല്‍ 
സംസമിന്റെ തെളിനീര് 
സ്നേഹം ചുരത്തിഎന്നതാണ് നേര്.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS