RSS

സസ്നേഹം, എം ആര്‍എന്‍...


              ഒരു നിര്വ്വചനം    
                                                                                                  
 ജീവിതം                                                                                                                                                      
നിര്വ്വചിക്കപ്പെടുന്നു.
അനുഭവങ്ങളുടെ തള്ളലില്‍
വാക്കുകളുടെ തിളക്കല്‍.
ഓര്‍മയുടെ ഓരങ്ങളില്‍
ഒഴുകിയെത്തുന്ന
കളിതോണി പോല്‍
ചാഞ്ചാടി നീങ്ങിടും ഒരു വഞ്ചി.
നിഴലുകളില്ലാത്ത നിലവും,
കരിമഷി പുരളാത്ത 
വിലക്കുമാടവും
പാമ്പുകള്‍ തീണ്ടാത്ത
മാണിക്യനിധിയും
മാടിവിളിക്കവേ
ഓടിയൊളിക്കുന്ന ഭീരുവിന്റെ
പരിവേഷം.
കാറ്റിലെ അപ്പൂപ്പന്‍ താടിയുടെ
താളത്തിനൊത്ത്
നൂലറ്റ പട്ടമായി
ഒഴുകി നീങ്ങുന്നു.
അതിജീവനത്തിന്റെ തുരുത്തുകളില്‍
പരാജയത്തിന്റെ
മൌനസമ്മതംമൂളവേ...
ഹ്ര്ത്തിലെ അലിവിന്റെ 
മുറിവില്‍ ഈച്ചക്കൂട്ടം.
ഊര്‍ന്നിറങ്ങുന്ന
കൊലക്കയറില്‍ പാഞ്ഞുകയറാന്‍
വെമ്പല്‍ കൊള്ളുന്ന
ഇരയുടെ വെപ്രാളങ്ങളും
കടം വാങ്ങിയ ബന്ധങ്ങളില്‍
മനുഷ്യ ഗന്ധം
പരതുന്ന   ഭിക്ഷാംദേഹികളുടെ   
  ഭാവാഭിനയങ്ങളും      
അകം നോവുന്ന
കനല്‍ വര്‍ഷമായി
ഹൃത്തിലെരിയുന്നു.














  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ